Type Here to Get Search Results !

Bottom Ad

നരേന്ദ്രമോദി വീണ്ടും വിദേശ പര്യടനത്തിനൊരുങ്ങുന്നു: ബല്‍ജിയവും സൗദിയും സന്ദര്‍ശിക്കും


ന്യൂഡല്‍ഹി (www.evisionnews.in): ഒരു നീണ്ട ഇടവേളക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. അടുത്ത മാസം അവസാനത്തോടെ പ്രധാനമന്ത്രി ബല്‍ജിയം, അമേരിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തും.

പ്രധാനമന്ത്രിയുടെ യുറോപ്യന്‍ പരിപാടിയില്‍ ഇന്തോ -യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയാണ് പ്രധാനം. മാര്‍ച്ച് 30ന് ഇതിനായി അദ്ദേഹം ബല്‍ജിയത്തിലേക്ക് പോകുന്നത്. അതിന് ശേഷം 31ന് ആണവ ഉച്ചകോടിക്കായി അമേരിക്കയിലേക്ക് പോകും. ആണവ സുരക്ഷയാണ് ഉച്ചകോടിയിലെ പ്രധാന വിഷയം.

ഇവിടെ നിന്നും ഏപ്രില്‍ ആദ്യം സൗദി അറേബ്യയില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സംബന്ധിച്ച ചില സുപ്രധാന ചര്‍ച്ചകള്‍ നടത്തും. അമേരിക്കയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും പങ്കെടുക്കുന്നുണ്ട്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad