Type Here to Get Search Results !

Bottom Ad

ജെഎന്‍യുവിനെ അപമാനിച്ച് വീണ്ടും ബിജെപി എംഎല്‍എ

ന്യൂഡല്‍ഹി (www.evisionnews.in): ജെഎന്‍യു വിദ്യാര്‍ത്ഥികളെ അപമാനിച്ച് വീണ്ടും വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ദേവ് അഹൂജ. ഡല്‍ഹിയില്‍ അരങ്ങേറുന്ന മാനഭംഗക്കേസുകളില്‍ 50 ശതമാനത്തിനും ഉത്തരവാദികള്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികളാണെന്നാണ് അഹൂജയുടെ പുതിയ ആരോപണം. 

ജെ.എന്‍.യു ലൈംഗികതയുടെയും മദ്യപാനത്തിന്റെയും കേന്ദ്രമാണെന്നും വിദ്യാര്‍ത്ഥികള്‍ നഗ്ന നൃത്തങ്ങള്‍ നടത്താറുണ്ടെന്നും കഴിഞ്ഞ ദിവസം അഹൂജ പറഞ്ഞത് വിവാദമായിരുന്നു. കാമ്പസില്‍ പ്രതിദിനം 3000 ഓളം ഗര്‍ഭനിരോധന ഉറകളുടെയും മരുന്നുകളുമാണ് ഉപയോഗിക്കുന്നതെന്നും 2000 ബോട്ടില്‍ വിദേശമദ്യവും സിഗരറ്റും ബീഡിയും നിര്‍ലോഭം ചെലവഴിക്കുന്നുണ്ടെന്നും അഹൂജ ആരോപിച്ചിരുന്നു. 

പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റവാളിയായ അഫ്‌സല്‍ ഗുരുവിനെ പ്രകീര്‍ത്തിച്ചത് ജെ.എന്‍.യുവിലാണ്. അവിടെയുള്ളവര്‍ ദേശദ്രോഹികളാണ്. പകല്‍ സമാധാനപരമായി സമരം നടത്തുന്ന ഇവര്‍ രാത്രിയായാല്‍ നഗ്‌നനൃത്തവും കുത്തഴിഞ്ഞ ജീവിതവുമാണ് നയിക്കുന്നതെന്നും അഹൂജ പറഞ്ഞിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ അഹൂജ ഒരു ബാര്‍ ഡാന്‍സര്‍ക്ക് പണം എറിഞ്ഞുകൊടുക്കുന്നതും മദ്യം കുടിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad