Type Here to Get Search Results !

Bottom Ad

എല്‍.ബി.എസ് കോളേജില്‍ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍

കാസര്‍കോട്:(www.evisionnews.in) ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍ പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്നതിന് സംസ്ഥാന ബഡ്ജറ്റില്‍ തുക നീക്കി വെച്ചത് സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മലബാര്‍ മേഖലക്കുള്ള അംഗീകാരമായി.
നിലവില്‍ ടി.ബി.ഐ. സെന്റര്‍, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, എറണാകുളത്തെ സ്റ്റാര്‍ട്ട് അപ് വില്ലേജ് ഇന്‍ഫോപാര്‍ക്ക്, ഐ.ഐ.ടി എന്നിവിടങ്ങളില്‍ മാത്രമാണ് സെന്ററുള്ളത്.
2014 ജുലായ് 18ന് കോളേജ് വിദ്യാര്‍ത്ഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയിലാണ് ആദ്യമായി ഈ ആവശ്യമുയര്‍ന്നത്. എന്നാല്‍ ഇത് നടത്തുന്നതിന് പണം അനുവദിക്കുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായി. മുഖ്യമന്ത്രി ജനുവരി 4ന് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ എത്തിയപ്പോള്‍ അടുത്ത ബഡ്ജറ്റില്‍ തുക വകയിരുത്താമെന്ന് ഉറപ്പ് നല്‍കിയിരുന്നു. 
ടി.ബി.ഐ നിലവില്‍ വരുന്നതോടു കൂടി സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളായ സ്വയം സംരംഭകര്‍ക്ക് സാങ്കേതിക സഹായവും പരിശീലനവും സാമ്പത്തിക സഹായവും ലഭിക്കും. 
തിരുവനന്തപുരത്ത് എല്‍.ബി.എസ് ഹോസ്റ്റലിനും കാസര്‍കോട് എല്‍.ബി.എസ്. ടി.ബി.ഐക്കുമായി 5.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
അതില്‍ 3 കോടി രൂപ കോളേജിന് ലഭിക്കും. കൂടാതെ ബഡ്ജറ്റില്‍ എല്‍.ബി.എസ് സ്ഥാപനങ്ങള്‍ക്ക് 4.5 കോടി രൂപ വകയിരുത്തിയതില്‍ ഒരു വിഹിതവും കോളേജിന് ലഭിക്കും. നിലവില്‍ 4.3 കോടി രൂപയുടെ അത്യാധുനിക ക്ലാസ് റൂം ബ്ലോക്ക്, 8.50കോടി രൂപയുടെ ആധുനിക ഓഡിറ്റോറിയം അടക്കം 16 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോളേജില്‍ നടന്നുവരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad