ആദൂര്‍ (www.evisionnews.in): യുവതിയെയും ഏഴ് വയസുള്ള മകളെയും കാണാതായതായി പരാതി. ആദൂര്‍ ഗുളികന്‍ ബേപ്പുവിലെ കുഞ്ഞികൃഷ്ണന്റെ ഭാര്യ ആതിര(27), മകള്‍ ദേവിക(ഏഴ്) എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കാസര്‍കോട്ടേക്കാണെന്ന് പറഞ്ഞ് മകളെയും കൂട്ടി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഭര്‍തൃസഹോദരന്‍ നല്‍കിയ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു. ആതിരയുടെ ഭര്‍ത്താവ് കുഞ്ഞികൃഷ്ണന്‍ ഗള്‍ഫിലാണ്.
Keywords; Kasaragod-news-adhur-police-case-rgd

Post a Comment
0 Comments