
ചെറൂണി: (www.evisionnewws.in)ചെറൂണി മുഹിയദ്ധീൻ ജുമാ മസ്ജിദ് അങ്കണത്തിൽ ആഴ്ച തോറും നടത്തി വരുന്ന സ്വലാത്ത് മജ്ലിസിന്റെ 28 വാർഷികഘോഷവും 5 ദിവസം നീണ്ടു നിൽക്കുന്ന മതപ്രഭാഷണ പരമ്പരയ്കും ഫെബ്രുവരി 07 ന് തുടക്കമാവും. രാവിലെ 10ന് ജമാഅത്ത് പ്രസിഡന്റ് ഹാജി അബൂബക്കർ പതാക ഉയർത്തും. രാത്രി 8 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സ്വാലിഹ് ഫൈസി ചെർക്കളയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. ജി.എസ് അബ്ദുൽ ഹമീദ് ദാരിമി നായന്മാർമൂല മുഖ്യപ്രഭാഷണം നടത്തും.ഹംസത്തുസ്സഅദി ബോവിക്കാനം ആശംസകളർപ്പിക്കും. 8 ന് ഹാഫിള് അഫ്സൽ ഖാസിമി കൊല്ലം,09 ന് മാഹിൻ മന്നാനി തിരുവനന്തപുരം, 10 ന് മുഹമ്മദ് ശാഫി ബാഖവി തിരുവനന്തപുരം തുടങ്ങിയ പ്രഭാഷകർ വിവിധ വിഷയങ്ങളിൽ മുഖ്യപ്രഭാഷണം നടക്കും. 11 ന് മഗ്രിബ് നമസ്കാരാനന്തരം നടക്കുന്ന സ്വലാത്ത് മജ്ലിസിന് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ നേതൃത്വം നൽകും. രാത്രി 8 ന് നടക്കുന്ന സമാപന സമ്മേളനം സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ ഉദ്ഘാടനം ചെയ്യും. ഫസലുറഹ്മാൻ ദാരിമി കുംബഡാജെ അധ്യക്ഷത വഹിക്കും. പ്രമുഖ വാഗ്മി അൻവർ അലി ഹുദവി മലപ്പുറം മുഖ്യ പ്രഭാഷണം നടത്തും. ആയിരങ്ങൾക്ക് അന്നദാനത്തോടെ പരിപാടിക്ക് പരിസമാപ്തി കുറിക്കും.
Post a Comment
0 Comments