Type Here to Get Search Results !

Bottom Ad

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജനമുന്നേറ്റയാത്ര 24ന്

evisionnews
കാസര്‍കോട് (www.evisionnews.in): അഴിമതിക്കും വര്‍ഗ്ഗീയ ഫാസിസത്തിനുമെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് മനോജ് ശങ്കരനല്ലൂര്‍ നയിക്കുന്ന ജനമുന്നേറ്റയാത്ര 24ന് കാസര്‍കോട്ട് നിന്ന് പ്രയാണം തുടങ്ങും. വൈകിട്ട് നാലു മണിക്ക് പുതിയബസ്റ്റാന്റി (കെ.ടി പോള്‍ നഗര്‍)ല്‍ ദേശീയ നേതാവും രാജ്യസഭാംഗവുമായ ഡെറിക് ഒബ്‌റിയാന്‍ ജാഥാ ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് മുനീര്‍ മുനമ്പം അധ്യക്ഷത വഹിക്കും. സംസ്ഥാന ജില്ലാ നേതാക്കള്‍ പ്രസംഗിക്കും. 

സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ ആസ്ഥാനങ്ങളിലെയും സ്വീകരണം ഏറ്റുവാങ്ങിയ ജാഥ മാര്‍ച്ച് അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാന ഭാരവാഹികളായ സുരേന്ദ്രന്‍ കക്കോടി, സൈദ് പറവൂര്‍, അബ്ബാസ് മുതലപ്പാറ, സിന്ദുകുമാരി, ലോനപ്പന്‍, ബീഫാത്തിമ, സുഭാഷ് തുടങ്ങിയവര്‍ ജാഥയില്‍ സ്ഥിരാംഗങ്ങളായിരിക്കും. 


Keywords: Kasaragod-news-keralayathra-trinamul-congress-janamunneta-yathra

Post a Comment

0 Comments

Top Post Ad

Below Post Ad