കാഞ്ഞങ്ങാട്: (www.evisionnews.in) തൃക്കരിപ്പൂരില്‍ ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി നിരവധി കേസുകളില്‍ പ്രതി. വയലോടിയിലെ സി. രാഘവനാ(50) ണ് കഴിഞ്ഞ ദിവസം പോലീസി അറസ്റ്റ് ചെയ്തത് .പൊതുപ്രവര്‍ത്തകനായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കെ അഞ്ചിലേറെ വീടുകള്‍ രാത്രി കുത്തിത്തുറന്നതായി പ്രതി സമ്മതിച്ചു. . 2014ല്‍ ഒരു വീട് കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ചെങ്കിലും ഒന്നും കിട്ടിയില്ല. 2015 ജുലായ് മുതല്‍ 2016 ഫെബ്രുവരി വരെയുള്ള കാലയളവില്‍ നാല് വീടുകള്‍ കുത്തിത്തുറന്നതായി പ്രതി മൊഴി നല്‍കി. തൃക്കരിപ്പൂര്‍ മൊട്ടമ്മല്‍ ഈസ്റ്റിലെ വി.കെ.സി അബ്ദുല്ല ഹാജിയുടെ വീടിന്റെ ഓടിളക്കി 16 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നിരുന്നു. സ്വര്‍ണം സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ചതായി പൊലീസിനോട് പറഞ്ഞു. സ്വര്‍ണാഭരണം കണ്ടെത്താനായി പൊലീസ് അന്വേഷണം നടത്തിവരികയാണ്.
വീടിന്റെ വായ്പ അടച്ചു തീര്‍ക്കാനുണ്ടെന്നും കൂടാതെ മീന്‍ പിടിക്കാനായി വാങ്ങിയ വഞ്ചിയുടെ വായ്പയും കുടിശ്ശികയായുണ്ടെന്നും രാഘവന്‍ പൊലീസില്‍ പറഞ്ഞു. കുടിശ്ശിക അടച്ച് തീര്‍ക്കാന്‍ വേണ്ടിയാണ് മോഷണത്തിനിറങ്ങിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
key wodrs;cpm-x-branvh-xes-robry-tkrpr

Post a Comment
0 Comments