Type Here to Get Search Results !

Bottom Ad

ലേറ്റസ്റ്റ് പത്രാധിപരെ വധിക്കാന്‍ ശ്രമിച്ച പ്രതികള്‍ക്ക് 10വര്‍ഷം തടവും കാല്‍ലക്ഷം പിഴയും


കാസര്‍കോട് (www.evisionnews.in): ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്തിനെയും മകന്‍ ബിജി മാണിക്കോത്തിനെയും ആസിഡ് ഒഴിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ 10വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളായ പെരിയ കുണിയയിലെ എഎച്ച് ഹാഷിം (36), ചെറുപുഴയിലെ കാരായി സിബി(35) എന്നിവരെയാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കേസിലെ നാലാം പ്രതി കമ്മാടം അബ്ദുല്‍ റസാഖിനെ കോടതി ചൊവ്വാഴ്ച വെറുതെ വിട്ടിരുന്നു. ഹാഷിമും സിബിയും കുറ്റക്കാരനാണെന്ന് ഇന്നലെ വിധിച്ചിരുന്നു. 

2006 മാര്‍ച്ച് 26നാണ് അരവിന്ദന്‍ മാണിക്കോത്തിനേയും മകനേയും ബൈക്കിലെത്തിയ പ്രതികള്‍ കോട്ടച്ചേരിയിലെ ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പിന്നീട് കേസില്‍ ഗൂഡാലോചന കുറ്റം ചുമത്തി കമ്മാടം റസാഖിനേയും പ്രതിയാക്കുകയായിരുന്നു. ഹൊസ്ദുര്‍ഗ് പോലീസാണ് കേസന്വേഷിച്ചത്. ആസിഡൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും അംഗവൈകല്യം ഉണ്ടാക്കിയെന്നുമാണ് കേസ്. ആസിഡേറില്‍ ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റ അരവിന്ദന്‍ മാണിക്കോത്ത് ഏറെ കാലം ചികിത്സയിലായിരുന്നു. 

കാഞ്ഞങ്ങാട് മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണനായിരുന്ന അന്തരിച്ച ഷരീഫ ഇബ്രാഹിമിന്റെ സഹോദരനാണ് കമ്മാടം റസാഖ്. നഗരസഭാ ചെയര്‍പേഴ്‌സണെതിരെ പത്രത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിലുള്ള വിരോധംകാരണമാണ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് അക്രമം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കുമാരന്‍കുട്ടിയാണ് ഹാജരായത്.


Keywords: Kasaragod-news-latest-acid

Post a Comment

0 Comments

Top Post Ad

Below Post Ad