കാഞ്ഞങ്ങാട് (www.evisionnews.in): കോട്ടച്ചേരി ബസ്റ്റാന്റിന് സമീപത്തെ സ്മാര്‍ട്ട് ബുക്‌സ് കമ്പനിയിലെ അഗ്നിബാധയുമായി ബന്ധപ്പെട്ട് ദുരൂഹതയേറുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അഗ്‌നിബാധയുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയുടെ കാരണമെന്നാണ് സ്ഥാപന ഉടമകള്‍ പറയുന്നത്. 85ലക്ഷത്തിന്റെ സാധനങ്ങള്‍ സ്റ്റോക്കുണ്ടായിരുന്നുവെന്നും ഇതില്‍ 45 ലക്ഷം രൂപയുടെ സാധനങ്ങള്‍ കത്തി നശിച്ചതായും ഉടമകള്‍ പറയുന്നു.
എന്നാല്‍ തീ പിടുത്തം സംബന്ധിച്ച് സ്ഥാപന ഉടമകള്‍ ഇതുവരെയായി പോലീസില്‍ പരാതി നല്‍കിയിട്ടില്ല. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുള്ള തീ പിടുത്തം സ്ഥിരീകരിക്കേണ്ടത് ഇലക്ട്രിക്കല്‍ വിഭാഗമാണ്. പോലീസാണ് സാധാരണ ഇത് സംബന്ധിച്ച് ഇലക്ട്രിക്കല്‍ വിഭാഗത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുക. എന്നാല്‍ പോലീസില്‍ പരാതിപ്പെടാത്ത സാഹചര്യത്തില്‍ ഇത്തരം പരിശോധനകള്‍ നടന്നില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ബസ്റ്റാന്റിലെ ശോഭാ ടെക്സ്റ്റയില്‍സ് കത്തിനശിച്ചിരുന്നു. വന്‍ തുകക്ക് ഇന്‍ഷൂര്‍ ചെയ്തതിന് പിന്നാലെയായിരുന്നു അഗ്‌നിബാധ. പോലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും രഹസ്യാന്വേഷണ വിഭാഗം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Post a Comment
0 Comments