Type Here to Get Search Results !

Bottom Ad

വികസന പദ്ധതികള്‍ക്ക് 31.79 ലക്ഷം എം എല്‍ എ ഫണ്ട് അനുവദിച്ചു

കാസര്‍കോട്:(www.evisionnews.in)കെ കുഞ്ഞിരാമന്‍ എം എല്‍ എ (തൃക്കരിപ്പൂര്‍) പ്രത്യേക വികസന ഫണ്ടില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഉത്തരങ്കൈ-ചങ്ങകൈ റോഡ് പ്രവൃത്തിക്ക് ഏഴ് ലക്ഷം രൂപയും എരിഞ്ഞിക്കീല്‍ -ബപ്പിലമാട റോഡ് ടാറിംഗിന് 4.75 ലക്ഷം രൂപയും കാടങ്കോട് കുടിവെളള പദ്ധതിക്ക് 1.90 ലക്ഷം രൂപയും പടന്ന ഗ്രാമപഞ്ചായത്തിലെ ആയിറ്റി ഇ കെ നായനാര്‍ സ്മാരക വായനശാല കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തിക്ക് അഞ്ച് ലക്ഷം രൂപയും അനുവദിച്ചു. പി ബി അബ്ദുള്‍ റസാഖ് എം എല്‍ എയുടെ പ്രത്യേക വികസനഫണ്ടില്‍ നിന്ന് മഞ്ചേശ്വരം മണ്ഡലത്തില്‍ മീഞ്ച പഞ്ചായത്തിലെ ചേരാല്‍ - മൂഡംബയല്‍ റോഡ് നിര്‍മ്മാണത്തിന് മൂന്ന് ലക്ഷം രൂപയും അനുവദിച്ചു. ഉദുമ മണ്ഡലത്തില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ യുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് ചെമ്മനാട് പഞ്ചായത്തിലെ പറമ്പ - കോലംകുന്ന് റോഡ് പ്രവൃത്തിക്ക് ഒമ്പത് ലക്ഷം രൂപ അനുവദിച്ചു. കുറ്റിക്കോല്‍ പഞ്ചായത്തില്‍ കുറ്റിക്കോല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് 1.14 ലക്ഷം രൂപയും അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സമീര്‍ ഭരണാനുമതി നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad