ബേക്കല്‍: (www.evisionnews.in)ഒരുമിച്ച് മദ്യപിക്കുന്നതിനിടയില്‍ പാലക്കുന്നിലെ ഇസ്തിരി കട ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ബാര്‍ബര്‍ തൊഴിലാളി ഏത് ക്രൂരകൃത്യവും നടത്താന്‍ മാനസികാവസ്ഥയുള്ള കുറ്റവാളിയെന്ന് പോലീസ്.
കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷന് സമീപം താമസിച്ച് ഇസ്തിരി കട നടത്തുന്ന തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി അശോകനെ (52) കഴുത്തറുത്ത് കൊലപ്പെടുത്തിയ ബാര്‍ബറായ കാര്‍ത്തിക്ക് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് തഞ്ചാവൂരില്‍ പോയി മടങ്ങിയ ബേക്കല്‍ പോലീസ് സ്ഥിരീകരിച്ച് ഉന്നത പോലീസ് അധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
കഴിഞ്ഞ പത്തുകൊല്ലമായി കാര്‍ത്തിക്കിന് സ്വന്തം നാടുമായി ബന്ധമില്ല. അതേസമയത്ത് പലയിടത്തും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി നാട്ടുകാര്‍ക്ക് വിവരമുണ്ട്. കാര്‍ ത്തിക്കിനെ തേടി പല സ്ഥല ത്ത് നിന്നും പോലീസ് എത്താറുണ്ടെന്നും നാട്ടുകാര്‍ ബേക്കല്‍ പോലീസിനോട് പറഞ്ഞു
ജനുവരി 26 ന് രാത്രിയാണ് അശോകനെ കാര്‍ത്തിക്ക് ക ഴുത്തറുത്ത് കൊലപ്പെടുത്തിയത്. ക്രൂരകൃത്യത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന കാര്‍ ത്തിക്ക് തഞ്ചാവൂരിലേക്ക് പോ കുമെന്ന് കരുതിയാണ് പിറ്റേ ന്ന് രാവിലെ തന്നെ ബേക്കല്‍ പോലീസ് തഞ്ചാവൂരിലേക്ക് പുറപ്പെട്ടത്. എന്നാല്‍ കാര്‍ ത്തിക്ക് ദിവസങ്ങള്‍ക്ക് ശേഷ വും തഞ്ചാവൂരിലെത്തിയില്ല. അശോകനെ കൊലപ്പെടുത്തി യ ശേഷം താ ന്‍ ക്രൂര കൃത്യം ചെയ്തതായി ബാര്‍ബര്‍ ഷോ പ്പ് ഉടമയെ ഫോണില്‍ വിളിച്ച് കാര്‍ത്തിക് വിവരം പറഞ്ഞിരുന്നു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കാര്‍ത്തിക്ക് പോലീസിന് പിടികൊടുക്കാതിരിക്കാന്‍ മൊ ബൈല്‍ സിം ഉപേക്ഷിച്ച് പു തിയ സിം എടുത്തിട്ടുണ്ടാകുമെന്നാണ് സംശയം. അശോകന്റെ ഇസ്തിരി കട പ്രവര്‍ ത്തിക്കുന്ന കെട്ടിടത്തിന്റെ ര ണ്ടാം നിലയിലാണ് കാര്‍ത്തി ക്ക് താമസിച്ചിരുന്നത്. അശോകന്റെ മുറിയില്‍ വെച്ചാണ് ഇരുവരും മദ്യപിച്ചത്.
Post a Comment
0 Comments