കാഞ്ഞങ്ങാട് (www.evisionnews.in): നഗരത്തിന്റെ സമഗ്ര വികസനത്തിനുതകുന്നതും കാഞ്ഞങ്ങാടിന്റെ മുഖഛായ മാറ്റുന്നതുമായ കോട്ടച്ചേരി ഗാര്‍ഡര്‍വളപ്പ് റെയില്‍വേ മേല്‍പ്പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മിക്കാന്‍ ഭൂമി വിട്ടുകൊടുക്കാന്‍തയാറാകാതെ ബഹുജന ശത്രുക്കളായി മാറിയ സ്ഥല ഉടമകള്‍ക്കെതിരെ ജനരോഷമിളകുന്നു. ഹൈക്കോടടതിയെ പോലും വെല്ലുവിളിച്ചുള്ള സ്ഥല ഉടമകളുടെ നിലപാടുകള്‍ക്കെതിരെ ജനഹിതം മാനിച്ച് കോടതി അതിന്റെ വിവേചനാധികാരം പ്രയോഗിക്കണമെന്ന ആവശ്യവും ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.
സ്ഥല ഉടമകളില്‍ ഭൂരിപക്ഷമാളുകളും തയാറായെങ്കിലും മൂന്ന് ഉടമകള്‍ ഉടക്കുമായി രംഗത്ത് വന്നതോടെ ഭൂമി ഏറ്റെടുക്കല്‍ തര്‍ക്കം വീണ്ടും കോടതിയിലെത്തുമെന്ന് സൂചന പുറത്തുവന്നത്. ഒരു ഭരണകക്ഷി നേതാവിന്റെ ഒത്താശയോടെ മൂന്നു പേരാണ് കോട്ടച്ചേരിയില്‍ മേല്‍പാലം വേണ്ടെന്നും ജനം നരകിക്കട്ടെയെന്നും പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. അപ്രായോഗികമായ നിബന്ധനകള്‍ മുമ്പോട്ടുവെച്ചാണ് സ്ഥലം ഉടമകളായ ഈ മൂവര്‍ സംഘം സര്‍ക്കാറിനെ ബ്ലാക്ക് മെയില്‍ ചെയ്ത് വെല്ലുവിളിക്കുന്നത്.
15 സെന്റ് ഭൂമിയാണ് അപ്രോച്ച് റോഡ് നിര്‍മാണത്തിന് ഏറ്റെടുക്കേണ്ടത്. ഭൂമി വിട്ടുകൊടുക്കാന്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് സെന്റിന് 50 ലക്ഷം രൂപ പ്രതിഫലം കിട്ടണമെന്നാണ് ഇവരുടെ ആവശ്യം. സ്ഥല ഉടമകളുടെ യോഗം കഴിഞ്ഞ ദിവസം ജി ല്ലാ കളക്ടര്‍ വിളിച്ച് ചേര്‍ത്തിരുന്നു. കോട്ടച്ചേരിയില്‍ ഭൂമിക്ക് സെന്റിന് 50 ലക്ഷം രൂപ വില കൊടുക്കാന്‍ വ്യവസ്ഥയില്ല.
ഭൂമി ഏറ്റെടുക്കലിനെതിരെ ഹൈക്കോടതിയിലുണ്ടായിരുന്ന എല്ലാ കേസുകളിലും കോടതി തീര്‍പ്പ് കല്‍പ്പിക്കുകയും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍ തുടങ്ങുകയും ചെയ്യുന്നതിനിടയിലാണ് മേല്‍പ്പാലത്തിനെതിരെ പുതിയ ഉടക്ക്. ഭൂ ഉടമകളുടെ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനത്തിനെതിരെ ബഹുജന കണ്‍വെന്‍ഷന്‍ ചേരാനും നഗരത്തില്‍ ആലോചനകള്‍ നടന്നുവരുന്നുണ്ട്.
Keywords: Kottacheri-news-railway-over-bridge

Post a Comment
0 Comments