Type Here to Get Search Results !

Bottom Ad

നെഹ്രു യുവകേന്ദ്ര ധനസഹായം വിതരണം ചെയ്തു


കാസറഗോഡ്:(www.evisionnews.in)കാസറഗോഡ് ബ്ലോക്കില്‍ വില്ലേജ് തല യൂത്ത് പാര്‍ളമെന്റ് സംഘടിപ്പിച്ച ക്ലബ്ബുകള്‍ക്കുള്ള ധനസഹായം വിതരണം നെഹ്രുയുവ കേന്ദ്ര ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍ ഉല്‍ഘാടനം ചെയ്തു.ജില്ലയില്‍ നെഹ്രു യുവ കേന്ദ്രയുടെ കീഴില്‍ അഫിലിയേറ്റ് ചെയ്ത 240 ഓളം ക്ലബ്ബുകള്‍ക്കാണ് സഹായധനം ലഭിക്കുക. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വികസന ക്ഷേമ പരിപാടികളെ കുറിച്ചുള്ള ബോധവല്‍ക്കരണം, പ്രദേശത്തെ ബാധിക്കുന്ന വികസന പ്രശ്‌നങ്ങള്‍ എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ക്രീയാത്മകമായ ഇടപാടുകള്‍ നടത്താന്‍ ക്ലബ്ബുകളെ പ്രാപ്തരാക്കുന്നതിനു വേണ്ടിയാണ് നെഹ്രു യുവ കേന്ദ്ര ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു.

നെഹ്രു യുവ കേന്ദ്ര അക്കൗണ്ടന്റ് ടി.എം അന്നമ്മ, കാസരഗോഡ് ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍മാരായ സവാദ്, മഹിമ മറ്റ് കോഓര്‍ഡിനേറ്റര്‍മാരായ ഹരിതമോള്‍, നമിത നാരായണന്‍, ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad