Type Here to Get Search Results !

Bottom Ad

കാണാതായ ദളിത് യുവതിയുടെ അസ്ഥികൂടം കാട്ടില്‍ കെട്ടിത്തൂക്കിയ നിലയില്‍

evisionnews

മംഗളൂരു (www.evisionnews.in): നാലുമാസം മുമ്പ് കാണാതായ ദളിത് യുവതിയുടെ അസ്ഥികൂടം കാട്ടില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. പുത്തൂര്‍ തെങ്കില ദര്‍ഘാസുവിലെ ജനാര്‍ദ്ധന -ഗിരിജ ദമ്പതികളുടെ മകള്‍ സൗമ്യ (24)യുടെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയത്. കാട്ടില്‍ വിറക് പെറുക്കാന്‍ പോയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസിലും വനം വകുപ്പിലും വിവരമറിയിക്കുകയായിരുന്നു. 

2015 സെപ്തംബര്‍ 23നാണ് സൗമ്യയെ കാണാതായത്. ഇതേതുടര്‍ന്ന് സഹോദരന്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. മൃതദേഹം സൗമ്യയുടേതാണെന്ന് ഉറപ്പാക്കാന്‍ ഡി.എന്‍എ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ദക്ഷിണ കര്‍ണാടക ജില്ലാ പോലീസ് ചീഫ് എസ്.ഡി ശരണപ്പ പറഞ്ഞു.


Keywords: found-body-murder
Tags

Post a Comment

0 Comments

Top Post Ad

Below Post Ad