കാസര്‍കോട്:(www.evisoinnews.in)ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളിലെ രണ്ട് വാര്‍ഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം 9ന് പുറപ്പെടുവിക്കും. വരണാധികാരി തെരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തും. അംഗങ്ങള്‍ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് ചെങ്കള ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡായ ചെര്‍ക്കള വെസ്റ്റ് (വനിതാസംവരണം), പിലിക്കോട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡായ കൊടക്കാട് (വനിതാസംവരണം) എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരെഞ്ഞെടുപ്പിന്റെ ഭാഗമായി കളക്ടറേറ്റില്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍ ദേവിദാസിന്റെ അദ്ധ്യക്ഷതയില്‍ ഉദ്യോഗസ്ഥതല അവലോകന യോഗം ചേര്‍ന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ഈ മാസം 16 ആണ്. 17 ന് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. 19 വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. മാര്‍ച്ച് അഞ്ചിന് രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ വോട്ടെടുപ്പ് നടത്തും. അന്നേ ദിവസം ഏഴ് മണി മുതല്‍ വോട്ടെണ്ണും. യോഗത്തില്‍ ചെറുവത്തൂര്‍ എ ഇ ഒ കെ പി പ്രകാശ് കുമാര്‍, കുമ്പള എ ഇ ഒ കൈലാസമൂര്‍ത്തി, ചെങ്കള പഞ്ചായത്ത് സെക്രട്ടറി എം വത്സന്‍, പിലിക്കോട് പഞ്ചായത്ത് സെക്രട്ടറി ചന്ദ്രന്‍ നാലാപ്പാടം എന്നിവര്‍ പങ്കെടുത്തു.
Post a Comment
0 Comments