Type Here to Get Search Results !

Bottom Ad

നോര്‍ക്കാ റൂട്ട്‌സ് എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ 18ന് കാസര്‍കോട്ട്


കോഴിക്കോട്:(www.evisionnews.in) നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച്. ആര്‍. ഡി അറ്റസ്റ്റേഷന്‍ പൊതുജന സൗകര്യാര്‍ത്ഥം കാസര്‍കോട് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഈ മാസം 18 ന് രാവിലെ 09.00 മുതല്‍ 12.30 വരെ നടത്തും. അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത് അതില്‍ നിന്നും എടുത്ത പ്രിന്റഡ് അപേക്ഷയുമായി വരേണ്ടതാണ്. അപേക്ഷയില്‍ ഓഫീസ് കാസര്‍കോട് എന്നും തീയ്യതി 18/02/16 എന്നും രേഖപ്പെടുത്തണം. (സൈറ്റ് അഡ്രസ്സ്- 117.239.248.250/norka/ ) ആ ദിവസം കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994257827, 04952304885

Post a Comment

0 Comments

Top Post Ad

Below Post Ad