Type Here to Get Search Results !

Bottom Ad

കടലില്‍ കുളിക്കാനിറങ്ങിയ 14 കോളജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു


പൂനെ (www.evisionnews.in): മുരട് ബീച്ചില്‍ കുളിക്കാനിറങ്ങിയ പതിനാല് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മഹാരാഷ്ട്രയിലെ ഇനാംദാര്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില് നാലു പേര് വിദ്യാര്ത്ഥിനികളാണ്. നാലു പേരെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. 140 വിദ്യാര്‍ത്ഥികളടങ്ങിയ വിനോദയാത്ര സംഘം ടൂറിസ്റ്റ് കേന്ദ്രമായ മുരുട് ബീച്ചിലെത്തിയതായിരുന്നു. മരിച്ചവര് 18നും 20നും മധ്യേ പ്രായമുള്ള ബിരുദവിദ്യാര്ത്ഥികളാണ്. പതിനാലുപേരുടെയും മൃതദേഹങ്ങള് പുറത്തെടുത്തതായി പോസ്റ്റ് ഗാര്ഡ് അറിയിച്ചു. നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് വിദ്യാര്ത്ഥി സംഘം കുളിക്കാനിറങ്ങിയതെന്ന് പോലീസ് പറഞ്ഞു. വിദ്യാര്ത്ഥികളുടെ കൂട്ടമരണമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അപകട സമയത്ത് സ്ഥലത്ത് പോസ്റ്റ് ഗാര്ഡ് ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര് അറിയിച്ചു.




Keywords: Maharashtra-pune-beach-died-monday
Tags

Post a Comment

0 Comments

Top Post Ad

Below Post Ad