കൊച്ചി (www.evisionnews.in): കേരളരാഷ്ട്രീയത്തെ ഇളക്കി മറിച്ച് സോളാര്‍ കമ്മീഷനില്‍ സരിത എസ് നായരുടെ വിസ്താരം ഇന്നും തുടരും. സരിതക്ക് പറയാനുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തുകയാവും കമ്മീഷന്‍ ഇന്നും ചെയ്യുക. കമ്മീഷന്റെ ചോദ്യങ്ങളും ഉണ്ടാവും. മറ്റന്നാള്‍ മുതല്‍ ക്രോസ് വിസ്താരം ആരംഭിയ്ക്കാനാണ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്.
മൊഴിയെടുപ്പ് പൂര്‍ത്തിയായാലും ക്രോസ് വിസ്താരം ദിവസങ്ങളോളം നീണ്ടേക്കാം. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അഭിഭാഷകര്‍ക്ക് പുറമേ കൂട്ടുപ്രതി ബിജു രാധാകൃഷ്ണന്റെയും ക്രോസ് വിസ്താരം നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചേക്കാം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരായ ആരോപണങ്ങളോടെ ആരംഭിച്ച മൊഴിയെടുപ്പ് മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനില്‍വരെയെത്തിയിരുന്നു. തന്നെ ശാരിരികമായും മാനസികമായും ഉന്നതര്‍ പീഡിപ്പിച്ചെന്ന് മൊഴി നല്‍കിയെങ്കിലും ഇതിലുള്‍പ്പെട്ടവരുടെ പേരുകള്‍ സരിത പറഞ്ഞില്ല. അഴിമതി ആരോപണങ്ങളുടെ ശ്രദ്ധമാറുമെന്നതിനാലാണ് ലൈംഗിക അനുഭവങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയിരിക്കുന്നത്.
കേസ് ഒതുക്കി തീര്‍ക്കാനും മൊഴി മാറ്റാനുമായി ബെന്നി ബൈഹനാന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയും ഇടപെട്ടതിന്റെ തെളിവുകള്‍ കൂടി വന്നതോടെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാണ്.
Keywords: kerala-news-saritha-cross-solar-commission

Post a Comment
0 Comments