Type Here to Get Search Results !

Bottom Ad

പിണറായിയും കോടിയേരിയും കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തും

ഡല്‍ഹി (www.evisionnews.in): പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും സിപിഎം കേന്ദ്ര നേതാക്കളുമായി ശനിയാഴ്ച ചര്‍ച്ച നടത്തും. പിണറായി വിജയനും വി.എസും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചയില്‍ ധാരണയാകുമെന്നാണ് സൂചന. വിഎസും പിണറായിയും മത്സരിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിലെ ഭൂരിഭാഗം അംഗങ്ങളുടേയും അഭിപ്രായം.

നിയമസഭ തെരഞ്ഞെടുപ്പില്‍ ആര് നേതൃത്വം വഹിക്കണമെന്നതിനെ സംബന്ധിച്ചും ചര്‍ച്ച നടന്നേക്കും. മത്സരിക്കേണ്ട കേന്ദ്ര കമ്മിറ്റി അംഗങ്ങളെ സംബന്ധിച്ചും ധാരണ ഉണ്ടായേക്കും. രാവിലെ ഡല്‍ഹിയിലെ എകെജി ഭവനില്‍ നടക്കുന്ന കൂടിയാലോചനകളില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പുറമെ പാര്‍ട്ടി സെന്ററിലെ മറ്റ് പിബി അംഗങ്ങളും പങ്കെടുക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad