Type Here to Get Search Results !

Bottom Ad

ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു


കോഴിക്കോട് (www.evisionnews.in): ഭാര്യയേയും മകനേയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. പയ്യോളി പെരുമാള്‍പുരം സ്വദേശി ഇസ്മയിലാണ് ഭാര്യ നസീമ, മകന്‍ നാസിം എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരുടെ മറ്റൊരു മകന്‍ നബീലിനെയും ഇസ്മയില്‍ കൊല്ലാന്‍ ശ്രമിച്ചെങ്കിലും വല്യുമ്മ പാത്തുമ്മ രക്ഷപ്പെടുത്തുകയായിരുന്നു.

പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഇസ്മയില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് ജ്യേഷ്ഠന്റെ മക്കള്‍ കാണുകയും ബന്ധുക്കള്‍ തടയുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭാര്യയേയും മകനേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മീന്‍ പിടിത്ത തൊഴിലാളിയാണ് ഇസ്മയില്‍. കുടുംബ വഴക്കാണ് കൊലക്ക് കാരണമെന്ന് കരുതുന്നു.


Keywords: Kozikkod-news-man

Tags

Post a Comment

0 Comments

Top Post Ad

Below Post Ad