Type Here to Get Search Results !

Bottom Ad

ചിത്രം റിലീസായി: ജീവിതരംഗത്ത് നിന്ന് രാജേഷ് പിള്ള യാത്രയായി


കൊച്ചി (www.evisionnews.in): സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 

മജ്ഞുവാര്യര്‍ നായികയായ വേട്ടയാണ് രാജേഷ് പിള്ള അവസാനമായി സംവിധാനം ചെയ്ത ചിത്രം. വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. ട്രാഫിക്കിലൂടെ മലയാള സിനിമയില്‍ ന്യൂജനറേഷന്‍ ട്രെന്റിന് തുടക്കമിട്ട സംവിധായകനാണ് രാജേഷ് പിള്ള. 'ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക്, വേട്ട, മിലി' എന്നിവയാണ് രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രങ്ങള്‍. 2005ല്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് അദ്ദേഹം സിനിമാ രംഗത്തേക്കുവന്നത്. 

2011ല്‍ ബോബി, സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ രാജേഷ് ഒരുക്കിയ ട്രാഫിക് എന്ന ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. 2015ല്‍ അമലപോളിനെ നായികയാക്കി ഒരുക്കിയ മില ബോക്‌സ് ഓഫീസില്‍ ശരാശരിയിലും ഉയര്‍ന്ന പ്രതികരണം നേടിയിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad