Type Here to Get Search Results !

Bottom Ad

ജിയാനി ഇന്‍ഫന്റിനോ ഫിഫ പ്രസിഡന്റ്


സൂറിച്ച്സൂറിച്ച്: (www.evisionnews.in)ഫിഫയുടെ പുതിയ പ്രസിഡന്റായി സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നുള്ള ജിയാനി ഇന്‍ഫന്റിനോയെ തെരഞ്ഞെടുത്തു. 115 വോട്ടുകളാണ് നിലവിലെ യുവേഫ ജനറല്‍ സെക്രട്ടറി ജിയാനിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ഷെയ്ഖ് സല്‍മാന്‍ അല്‍ ഖലീഫയ്ക്ക് 88 വോട്ട് ലഭിച്ചു. ഫിഫയിലെ 207 അംഗ രാജ്യങ്ങള്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. അഴിമതിയാരോപണത്തെ തുടര്‍ന്ന് സെപ് ബ്ലാറ്റര്‍ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യ ഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാം ഘട്ടത്തിലേക്ക് നീളുകയായിരുന്നു. ആദ്യഘട്ടത്തില്‍ ജിയാനിക്ക് 88ഉം ഷെയ്ഖ് സല്‍മാന് 85ഉം വോട്ടുകളാണ് ലഭിച്ചിരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ചു പേരാണ് രംഗത്തുണ്ടായിരുന്നത്. ഇതില്‍ നിന്നും ടോക്യോ സെക്‌സ്‌വേല്‍ എന്ന സ്ഥാനാര്‍ത്ഥി പിന്‍മാറിയിരുന്നു. 45കാരനായ ജിയാനി അഭിഭാഷകനാണ്. 2009 മുതല്‍ യുവേഫ ജനറല്‍ സെക്രട്ടറിയായിരുന്ന ജിയാനി 2004ല്‍ യുവേഫയുടെ നിയമവിഭാഗം ഡയറക്ടറായും 2007 മുതല്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998 മുതല്‍ ഫിഫയുടെ അധ്യക്ഷനായിരുന്ന സെപ്ബ്ലാറ്റര്‍ കഴിഞ്ഞ വര്‍ഷമാണ് രാജിവെച്ചിരുന്നത്. ബ്ലാറ്ററുടെ പിന്‍ഗാമിയാകുമെന്ന് കരുതപ്പെട്ടിരുന്ന യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനിയും അഴിമതിയാരോപണത്തിന്റെ നിഴലിലാണ്.ഫിഫയുടെ പുതിയ പ്രസിഡന്റായി സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നുള്ള ജിയാനി ഇന്‍ഫന്റിനോയെ തെരഞ്ഞെടുത്തു. 115 വോട്ടുകളാണ് നിലവിലെ യുവേഫ ജനറല്‍ സെക്രട്ടറി ജിയാനിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ഷെയ്ഖ് സല്‍മാന്‍ അല്‍ ഖലീഫയ്ക്ക് 88 വോട്ട് ലഭിച്ചു. ഫിഫയിലെ 207 അംഗ രാജ്യങ്ങള്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. അഴിമതിയാരോപണത്തെ തുടര്‍ന്ന് സെപ് ബ്ലാറ്റര്‍ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യ ഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാം ഘട്ടത്തിലേക്ക് നീളുകയായിരുന്നു. ആദ്യഘട്ടത്തില്‍ ജിയാനിക്ക് 88ഉം ഷെയ്ഖ് സല്‍മാന് 85ഉം വോട്ടുകളാണ് ലഭിച്ചിരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ചു പേരാണ് രംഗത്തുണ്ടായിരുന്നത്. ഇതില്‍ നിന്നും ടോക്യോ സെക്‌സ്‌വേല്‍ എന്ന സ്ഥാനാര്‍ത്ഥി പിന്‍മാറിയിരുന്നു. 45കാരനായ ജിയാനി അഭിഭാഷകനാണ്. 2009 മുതല്‍ യുവേഫ ജനറല്‍ സെക്രട്ടറിയായിരുന്ന ജിയാനി 2004ല്‍ യുവേഫയുടെ നിയമവിഭാഗം ഡയറക്ടറായും 2007 മുതല്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998 മുതല്‍ ഫിഫയുടെ അധ്യക്ഷനായിരുന്ന സെപ്ബ്ലാറ്റര്‍ കഴിഞ്ഞ വര്‍ഷമാണ് രാജിവെച്ചിരുന്നത്. ബ്ലാറ്ററുടെ പിന്‍ഗാമിയാകുമെന്ന് കരുതപ്പെട്ടിരുന്ന യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനിയും അഴിമതിയാരോപണത്തിന്റെ നിഴലിലാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad