Type Here to Get Search Results !

Bottom Ad

'എസ്‌കിമോ ദ ബെസ്റ്റ്‌' സുലൈഖയുടെ വീടിന് മാവിനക്കട്ടയിലെ വാട്‌സ്‌ആപ്പ്‌ കൂട്ടായ്‌മ അരലക്ഷം രൂപ നൽകും


കാസർകോട്‌(www.evisionnews.in)സാമൂഹികമാധ്യമങ്ങളിലൂടെമനുഷ്യസ്‌നേഹത്തിന്റെ മാതൃകയാവുകയും ഇ-വിഷൻ ന്യൂസ്‌ സംഘടിപ്പിച്ച ഓൺലൈൻ വോട്ടിംഗിൽ മികച്ച ചാരിറ്റി ഗ്രൂപ്പ്‌ ആയി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്‌ത 'ബെസ്റ്റ്‌ എസ്‌കിമോ' ഗ്രൂപ്പ്‌ വീണ്ടും 'ബെസ്റ്റ്‌' പ്രവർത്തനങ്ങളുലൂടെ ശ്രദ്ധേയമാകുന്നു. ഗ്രൂപ്പിന്റെ ആഗോള കൂട്ടായ്‌മയായ ബെസ്‌റ്റ്‌ എസ്‌കിമോ ഓൺലൈൻ ഫോറം, ചോർന്നൊലിക്കുന്ന ഷീറ്റ്‌ മേൽക്കൂരയ്ക്ക്‌ കീഴിൽ വെള്ളവും വെളിച്ചവുമില്ലാതെ കഷ്‌ടപ്പെടുന്ന സുലൈഖക്കും കുടുംബത്തിനും വീട്‌ കെട്ടാൻ 50,000 രൂപ നൽകും. എസ്‌കിമോയുടെ ഗൾഫ്‌ അംഗങ്ങളാണ് സുലൈഖയുടെ വീട്‌ എന്ന സ്വപ്നം സാക്ഷാത്‌കരിക്കാൻ പ്രധാനമായുൻ രംഗത്തിറങ്ങിയിരിക്കുന്നത്‌. അതോടൊപ്പം മാവിനക്കട്ടയിലെ ചുറുചുറുക്കുള്ള പ്രവർത്തകരും കൂടിച്ചേർന്നതോടെ വാട്‌സ്ആപ്പ്‌ ചാരിറ്റിയുടെ പുതിയ മുഖമായി മാറിയിരിക്കുകയാണ് മാവിനക്കട്ടയിലെ ബെസ്റ്റ്‌ എസ്‌കിമോ. സ്വന്തം നാടിന് പുറത്തായിട്ട്‌ പോലും വാട്‌സ്‌ആപ്പിലൂടെ ഇങ്ങനെയൊരു ദൗത്യത്തിന് തുടക്കം കുറിച്ച ബെസ്‌റ്റ്‌ എസ്‌കിമോയ്ക്ക്‌ അഭിനന്ദങ്ങൾ പ്രവഹിക്കുകയാണ്.

നേരത്തെയും നിരവധി സന്നദ്ധപ്രവർത്തനങ്ങൾക്കും ചാരിറ്റിക്കും ഗ്രൂപ്പ്‌ നേതൃത്വം നൽകിയിട്ടുണ്ട്‌. രക്തദാനം ഗ്രൂപ്പിന്റെ പ്രധാന പ്രവർത്തന മേഖലയാണ്. തുടർച്ചയായി നടത്തിവരാറുള്ള രക്തദാനക്യാമ്പ്‌ 30ന് നടക്കുകയാണ്.

ഹമീദലി മാവിനക്കട്ട, ആഷിഫ്‌ അറഫ, പി.എ.ഹസ്സൻ, പി.ഡി.അബൂബക്കർ, ഇ.എ.അഷ്‌റഫ്‌, ഹാഷിം മാളിക, പി.എ.ഹാരിസ്‌,എ.കെ.മൊയ്‌തു, സമദ്‌, എൻ.എസ്‌.അഷ്‌റഫ്‌, ഒ.കെ.അബ്‌ദുല്ല, മുനീർ വടകര, അസീസ്‌.എ.കെ, ഖലീൽ.എൻ.എ, റഫീഖ്‌ കൊമ്പോട്‌, മല്ലമൂല അഷ്‌റഫ്‌,മെട്രൊ സിദ്ദീഖ്‌, അനീസ്‌.കെ.എൻ, ഇഖ്‌ബാൽ ആലങ്കോൾ,

സമീർ.എ.കെ തുടങ്ങിയവരാണ് ചാരിറ്റി പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌.

Post a Comment

0 Comments

Top Post Ad

Below Post Ad