Type Here to Get Search Results !

Bottom Ad

പാമൊലിന്‍ കേസ്: മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കോടതി


തൃശൂര്‍ (www.evisionnews.in): പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശം. പാമൊലിന്‍ ഇടപാടിന്റെ ഫയല്‍ അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി കണ്ടിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ധനമന്ത്രിയെന്ന് നിലയില്‍ ഉമ്മന്‍ചാണ്ടി ഫയലില്‍ ഒപ്പിട്ടുവെന്നത് വസ്തുതയാണെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ മൂന്നും നാലും പ്രതികളെ കുറ്റവിമുക്തരാക്കി. ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിസഭാ തീരുമാനം അംഗീകരിക്കാന്‍ മാത്രമെ സാധിക്കുകയുള്ളൂ. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്.


Keywords: kerala-news-vijilence
Tags

Post a Comment

0 Comments

Top Post Ad

Below Post Ad