കാസര്‍കോട്:(www.evisionnews.in)ജില്ലയിൽ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ(എം.എ.സി.ടി) ഉടൻ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കാസർകോട്, ഇടുക്കി ജില്ലകളിൽ സ്വതന്ത്ര ട്രൈബ്യൂണലുകൾ പ്രവർത്തിക്കുന്നില്ല. ഇവിടെ പ്രിൻസിപ്പൽ ജില്ലാ കോടതിയും ഫസ്റ്റ് അഡീഷണൽ ജില്ലാ കോടതിയും എം.എ.സി.ടി കോടതികളായി പ്രവർത്തിക്കുന്നുണ്ട്. ഒമ്പത് ജില്ലകളിൽ ഒന്നിൽ കൂടുതൽ എം.എ.സി.ടി പ്രവർത്തിക്കുന്നുണ്ട്.
ഹൈക്കോടതിയിൽ നിന്ന് ലഭിച്ച ശുപാർശ സർക്കാർ ധനകാര്യ വകുപ്പുമായി കൂടിയാലോചിച്ചു കാസർകോട് ജില്ലയിൽ എം.എ.സി.ടി സ്ഥാപിക്കാനുള്ള നടപടി ത്വരിതപ്പെടുത്തുമെന്ന് എൻ.എ.നെല്ലിക്കുന്നിന്റെ ചോദ്യത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

Post a Comment
0 Comments