തിരുവനന്തപുരം (www.evisionnews.in): സോളാര്‍ നായിക സരിതക്ക് പിന്നാലെ മദ്യരാജാവ് ബിജുരമേശ് ബാര്‍ വിഷയത്തില്‍ മന്ത്രിമാരായ രമേശ് ചെന്നിത്തലക്കും വി.എസ് ശിവകുമാറിനുമെതിരെ കോഴയാരോപണവുമായി രംഗത്ത്. ചെന്നിത്തലക്ക് രണ്ടു കോടി രൂപയും ശിവകുമാറിന് കാല്‍കോടി രൂപയും നല്‍കിയെന്നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.
കെ.പി.സി.സി പ്രസിഡണ്ട് ആയിരിക്കെയാണ് രമേശ് ചെന്നിത്തലക്ക് പണം കൈപ്പറ്റിയത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വി.എസ് ശിവകുമാറിനു പണം നല്‍കിയത്. മന്ത്രി കെ. ബാബുവിന്റെ നിര്‍ദേശ പ്രകാരമായിരുന്നു പണമിടപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നിത്തല നേരിട്ടാണ് രണ്ടു കോടി രൂപ കൈപ്പറ്റിയത്. ശിവകുമാറിന്റെ സ്റ്റാഫ് അംഗം വാസുവാണ് പണം കൈപ്പറ്റിയത്. പണം കൈപ്പറ്റിയതിന് രസീതോ രേഖകളോ നല്‍കിയില്ലെന്നും ബിജുരമേശ് പറഞ്ഞു. കെ.പി.സി.സിക്ക് പണം കൊടുത്തത് ബാറുകള്‍ തുറക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ബാര്‍ വിഷയമില്ലെന്ന് മന്ത്രി ശിവകുമാര്‍ പ്രതികരിച്ചു. ആരോഗ്യമന്ത്രിയായ താന്‍ ബാര്‍ വിഷയത്തില്‍ ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment
0 Comments