കണ്ണൂര്‍ (www.evisionnews.in): കണ്ണൂരിന്റെ സ്വപ്നം സാക്ഷാത്കരിച്ച് രാജ്യാന്തര ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങി. ബംഗളൂരുവില്‍ നിന്നെത്തിയ വ്യോമസേനയുടെ ചെറുവിമാനം രാവിലെ 9.02ന് വിമാനത്താവളത്തിന് മുകളിലെത്തിയ വിമാനം 9.06ന് റണ്‍വേയില്‍ പറന്നിറങ്ങി. വിമാനത്താവളത്തെ വിട്ടമിട്ടു പറന്നശേഷമാണ് വിമാനം റണ്‍വേയില്‍ ഇറക്കിയത്.
1500 മീറ്റര്‍ ദൈര്‍ഘ്യമുള്ള റണ്‍വേയിലൂടെ ഓടിച്ച വിമാനം പിന്നീട് തിരിച്ച് പാര്‍ക്കിംഗ് ഏരിയയില്‍ എത്തിച്ചു. വിമാനം പറത്തിയ മലയാളിയായ എയര്‍മാര്‍ഷല്‍ ആര്‍. നമ്പ്യാര്‍ അടക്കം വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് വിമാനത്താവളത്തില്‍ സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ഒരു മണിക്കൂറിനു ശേഷം വിമാനം തിരിച്ച് ബംഗലൂരുവിലേക്ക് പറക്കും. രണ്ടു പതിറ്റാണ്ടായി കണ്ണൂരില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്ന ആവശ്യമാണ് ഇന്ന് യഥാര്‍ത്ഥ്യമായത്.
പത്തു പേര്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ കഴിയുന്ന കോഡ്-2 ബി വിമാനമാണ് പരീക്ഷണപറക്കലിന് ഉപയോഗിച്ചത്. പരീക്ഷണ പറക്കല്‍ ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.ബാബു അധ്യക്ഷനായിരിക്കും. മന്ത്രിമാര്‍ എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സുരക്ഷാ പ്രശ്നമുള്ളതിനാല്‍ അത്യാവശ്യം വേണ്ട ജീവനക്കാര്‍ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഹെലികോപ്ടറിലാണ് വിമാനത്താവളത്തില്‍ എത്തിയത്.
എന്നാല്‍ പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. സിഗ്‌നല്‍ സംവിധാനം പോലുമില്ലാതെ വിമാനമിറക്കിയത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വിമാനത്താവളത്തിന് സമീപം പ്രതിപക്ഷം പ്രതിഷേധ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്.
ചടങ്ങ് ബി.ജെ.പിയും ബഹിഷ്‌കരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിനെ അവഗണിച്ചും റണ്‍വേ 4000 മീറ്റായി നീട്ടാതെയും നടത്തുന്ന പരീക്ഷണപ്പറക്കല്‍ ചടങ്ങ് രാഷ്ട്രീയ ആയുധമാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.

Post a Comment
0 Comments