Type Here to Get Search Results !

Bottom Ad

ജയരാജന്‍ സഞ്ചരിച്ച ആംബുലന്‍സ് അപകടത്തില്‍പെട്ടു: രക്ഷപ്പെട്ടത് തലനാരിഴക്ക്


തൃശൂര്‍ (www.evisionnews.in): കതിരൂര്‍ മനോജ് കേസില്‍ പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെയും വഹിച്ച് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പെട്ട് വന്‍ അത്യാഹിതം ഒഴിവായി. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും പുറപ്പെട്ട ആംബുലന്‍സ് പുലര്‍ച്ചെ തൃശൂരില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. പേരാമംഗലത്ത് റെയില്‍വേ കൈവരിയിലേക്ക് വാന്‍ ഇടിച്ചു കയറുകയായിരുന്നു.

തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. അപകടത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജയരാജനെ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിക്കൊണ്ടിരിക്കെ ടയറ് പഞ്ചറായതിനെ തുടര്‍ന്ന് നിര്‍ത്താന്‍ ശ്രമിക്കവെ വാഹനം അപകടത്തില്‍ പെടുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന ആരോപണം ഡ്രൈവര്‍ നിഷേധിച്ചു. 

അതിനിടെ ജയരാജനെ ഉടന്‍ തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തെക്ക് മാറ്റാന്‍ കണ്ണൂര്‍ എസിപിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്, ആശുപത്രിക്ക് മുന്‍പില്‍ പോലീസും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം തലപൊക്കി. ജയരാജന്‍ അപകടത്തില്‍പെട്ട വാര്‍ത്ത പരന്നതോടെ അമല മെഡിക്കല്‍ കോളജിന് മുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു. ബന്ധുക്കളും കണ്ണൂരിലെ സിപിഎം നേതാക്കളും എത്താതെ ജയരാജനെ മാറ്റാന്‍ കഴിയില്ലെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ വാദം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം യുപി ജോസഫിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ആശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad