കുമ്പള: (www.evisionnews.in) ഉംറയ്ക്ക് പുറപ്പെട്ട കുമ്പള സ്വദേശി ആലുവയിലെ ലോഡ്ജില്‍ കുഴഞ്ഞുവീണ് മരിച്ചു. ബംബ്രാണ കല്ലായത്തെ എ.എം മൂസ (58)യാണ് മരിച്ചത്. . ബുധനാഴ്ച രാവിലെ കൊച്ചി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും ജിദ്ദയിലേക്ക് പുറപ്പെടേണ്ടതായിരുന്നു .മൂസയുടെ ഭാര്യ ഉമ്മു ഹലീമയും സഹോദരി മറിയയും ജ്യേഷ്ഠന്റെ ഭാര്യ ആസ്യുമ്മയും കൂടെയുണ്ടായിരുന്നു
ചൊവ്വാഴ്ച രാവിലെ തീവണ്ടിവഴിയാണ് ഇവര്‍ ആലുവയിലെത്തിയത്. ആലുവയില്‍ ഇവര്‍ താമസിക്കാന്‍ മുറിയെടുത്തിരുന്നു. വൈകിട്ടോടെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ മൂസയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം ഇപ്പോൾ അലുവലിയിലലാണ് പുലര്ച്ചെ കാസര്ഗോട്ടെത്തിക്കും . മക്കള്‍: അബ്ദുര്‍ റബ്ബ് (ജിദ്ദ), റുഖിയ, മൈമൂന. മരുമക്കള്‍: സൂപ്പി ബദിയഡുക്ക, അബ്ദുര്‍ റബ്ബ് ഷിറിയ. മറ്റു സഹോദരങ്ങള്‍: എ.എം അബ്ദുല്ല, എ.എം യൂസുഫ് (ഖത്തര്‍), പരേതരായ മജീദ്, അബൂബക്കര്‍. ബുധനാഴ്ച രാവിലെ ബംബ്രാണ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Post a Comment
0 Comments