Type Here to Get Search Results !

Bottom Ad

നെല്ലിക്കട്ടയിൽ പഞ്ചായത്ത്‌ അംഗം റോഡ്‌ പണിയിൽ കൃത്രിമം നടത്തുന്നു: ആരോപണവുമായി ലീഗ്‌


നെല്ലിക്കട്ട:(www.evisionnews.in) ചെങ്കള പഞ്ചായത്ത്‌ മുന്നാം വാർഡായ നെല്ലിക്കട്ടയിൽ റോഡ്‌ നിർമാണത്തിനായി നിയമങ്ങളെ കാറ്റിൽ പറത്തിയതായി ആരോപണം. സ്വന്തക്കാർക്ക്‌ ലാഭം ഉണ്ടാക്കാൻ പഞ്ചായത്ത്‌ അംഗം വ്യാജഗുണഭോക്ത്ര കമ്മിറ്റി ഉണ്ടാക്കിയതായാണ് പരാതി. എതിർത്തോട് ബേർക്ക ഹൗസിംഗ് കോളനിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഭൂവുടമ പോലും അറിയാതെ അവധി ദിവസമായ ഞായറാഴ്‌ച്ച റോഡ്‌ നിർമിക്കുകയായിരുന്നു. ഇത്‌ കൃത്രിമം നടത്താൻ വേണ്ടിയാണെന്നാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്‌.

ഇതിന് പുറമെ നെല്ലിക്കട്ട പി ബി എം സ്ക്കൂൾ - ബിലാൽ നഗർ റോഡ്‌, മണ്ടലിക്കാട് - എസ് സി കോളനി റോഡ് എന്നീ റോഡ്‌ പണികളിലും അഴിമതി നടന്നതായും ലീഗ്‌ കമ്മറ്റി പറയുന്നു. മെറ്റലിംഗും, ടാറിംഗും വേണ്ടത്ര ഇടാതെയും ഉദ്യേഗസ്ഥരുടെ സാന്നിദ്യം പോലും ഇല്ലതെയുമാണ് പണികൾ ചെയ്തത്.

എതിർത്തോട് - ബദർ നഗർ കുടിവെള്ള പദ്ധതി റോഡിന്റെ കൺസന്റ് വാങ്ങുകയോ ഗുണേഭോക്ത് കമ്മിറ്റി ഉണ്ടാക്കുകയോ ചെയ്തിട്ടില്ല . ഇത്‌ സംബന്ധിച്ച്‌ വാർഡ്‌ മുസ്‌ലിം ലീഗ്‌ കമ്മറ്റി പഞ്ചായത്ത്‌ പ്രസിഡണ്ട്‌, സെക്രട്ടറി, അസിസ്റ്റന്റ്‌ എഞ്ചിനീയർ എന്നിവർക്ക്‌ പരാതി നൽകിയിരിക്കുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad