കുമ്പള : (www.evisionnews.in)മീന്‍ ലോറിയും കാറും കൂട്ടിയിടിച്ച് മദ്രസ വിദ്യാര്‍ത്ഥികളടക്കം നാലുപേര്‍ക്ക് പരിക്ക്. ആരിക്കാടിയിലെ സിദ്ദീഖിന്റെ മകന്‍ സിനാന്‍ (ആറ്), യൂസഫിന്റെ മകന്‍ സാഹില്‍ (ഏഴ്), അബ്ദുല്‍ ഫത്താര്‍ (ഏഴ്), ഇവരുടെ ബന്ധു മൊയ്തീന്‍ (58) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് ദേശീയപാതയില്‍ ആരിക്കാടി കടവത്താണ് അപകടം.
കുട്ടികളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും മൊയ്തീനെ മംഗലാപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment
0 Comments