Type Here to Get Search Results !

Bottom Ad

മലപ്പുറത്ത് നിന്നൊരു മാതൃക: ക്ഷേത്രം പുതുക്കിപ്പണിയുന്നത് മുസ്ലിംകള്‍


മലപ്പുറം: (www.evisionnews.in)സംഘപരിവാരത്തിനും സുബ്രഹ്മണ്യം സ്വാമിക്കും ആര്‍.എസ്.എസ് മുഖപത്രം പാഞ്ചജന്യത്തിനും മലപ്പുറം ജില്ലയെന്നാല്‍ പോത്തുതീനികളുടേയും തീവ്രവാദികളുടേയും നാടാണ്. എന്നാല്‍ ഈ കുപ്രചരണങ്ങളൊന്നും മലപ്പുറത്തുകാരെ ബാധിച്ചിട്ടില്ല. കേരളത്തില്‍ ഹിന്ദു ജനസംഖ്യയേക്കാള്‍ കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള ജില്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് സുബ്രഹ്മണ്യം സ്വാമിയെ പോലുള്ളവര്‍ ഇത്തരം പ്രസ്താവനയുമായി ഒളിയുദ്ധം നടത്തി ആടിനെ പട്ടിയാക്കുന്നത്.തികഞ്ഞ മതസൗഹാര്‍ദ്ദത്തോടെയാണ് മലപ്പുറത്തുകാര്‍ വസിക്കുന്നത്. മതത്തെ പടിക്ക് പുറത്ത് നിര്‍ത്തി സൗഹാര്‍ദ്ദത്തിന്റെ പുതിയ പാത തുറക്കുന്ന വാര്‍ത്തയാണ് മലപ്പുറത്ത് നിന്നുമുള്ള പുതിയ സെക്യുലര്‍ വാര്‍ത്ത. മലപ്പുറത്തെ ഒരു ക്ഷേത്രം പുതുക്കിപ്പണിയാന്‍ വേണ്ടി പണം മുടക്കിയത് ഭൂരിപക്ഷവും മുസ്ലിം സമുദായ അംഗങ്ങള്‍ തന്നെയാണ്. കൊണ്ടോട്ടിയിലെ മുതുവള്ളൂര്‍ ദുര്‍ഗാദേവി ക്ഷേത്രമാണ് മതസൗഹാര്‍ദ്ദത്തിന്റെ പുതിയ ഇടമായി ഇവിടെ മാറുന്നത്. നാനൂറ് വര്‍ഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നാണ് പറയപ്പെടുന്നത്. നാശത്തിന്റെ വക്കിലെത്തിയ ഈ ക്ഷേത്രം നവീകരിക്കണമെന്ന് തീരുമാനമെടുത്തപ്പോള്‍ ജാതിമത വ്യത്യാസമില്ലാതെയാണ് കൊണ്ടോട്ടിക്കാര്‍ ഒന്നിച്ചിറങ്ങിയത്. ക്ഷേത്രത്തിന് വേണ്ടി പണം ചെലവഴിച്ചവരില്‍ ഏറെയും പ്രവാസികളായ മുസ്ലിം യുവാക്കളാണ്. മലപ്പുറത്തിന് മേല്‍ ചാര്‍ത്തിക്കൊടുത്ത ദുഷ്‌പേര് മായിക്കുന്ന ഒരു കഥ മാത്രമാണ് ഇത്. നാശോന്മുഖമായ ക്ഷേത്രം നവീകരിക്കുന്നതിന് മുന്നിട്ടിറങ്ങിയവരില്‍ ഏറെയും മുസ്ലിങ്ങളാണ്. ക്ഷേത്രപുനരുദ്ധാരണം നടത്താന്‍ സമുദായത്തിന് അകത്തു നിന്നുള്ളവര്‍ പോലും മടിച്ചു നിന്നപ്പോഴാണ് മലപ്പുറത്തുകാര്‍ ഒരുമിച്ച് എത്തിച്ചേര്‍ന്നത്. ഏറ്റെടുത്തു ക്ഷേത്രമേല്‍ക്കൂര ചെമ്പ് പൊതിയാനുള്ള ചെലവ് മുഴുവന്‍ ഏറ്റെടുത്തത് പ്രദേശത്തെ സുലൈമാന്‍ ഹാജി എന്നയാളാണ്. നവീകരണത്തിന് തുടക്കം കുറിച്ച് നടന്ന പൂജകള്‍ക്ക് സൗജന്യമായി പന്തലൊരുക്കിയതും മുസ്ലിം സുഹൃത്തുക്കളാണെന്നും ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍. മതത്തിന്റെ പേരില്‍ ലോകത്ത് ഒട്ടേറെ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ കൊണ്ടോട്ടിക്കാര്‍ ചെയ്തതുപോലുള്ള നല്ല മാതൃകകള്‍ ഉയര്‍ത്തിക്കാട്ടേണ്ടവയാണ്. ഒരു ക്ഷേത്രത്തിന്റെ നവീകരണത്തിന് ഒരു നാട് മുഴുവനാണ് ഒന്നിച്ചിറങ്ങിയത് 

keywords: malappuram-temple-kondoty-renovation-muslims
Tags

Post a Comment

0 Comments

Top Post Ad

Below Post Ad