ആലപ്പുഴ:(www.evisionnews.in) പിണറായി മത്സരിക്കുന്ന തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലെന്ന വാര്‍ത്തകള്‍ വസ്തുത വിരുദ്ധമാണെന്ന് വിഎസ് അച്യുതാനന്ദന്‍. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഈ വാര്‍ത്ത തെറ്റാണ്. യാതൊരു പ്രസ്‌ക്തിയുമില്ലാത്ത ഈ വിഷയം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പാര്‍ട്ടി ശത്രുക്കളെ സഹായിക്കാനാണെന്നും വിഎസ് പറഞ്ഞു.
പിണറായി വിജയന്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദന്‍ മത്സരിക്കില്ലെന്ന് വിഎസ് കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍.
പാര്‍ട്ടി ഒറ്റക്കെട്ടാണ്, തെരഞ്ഞെടുപ്പിനെ മികച്ച രീതിയില്‍ നേരിടും, പാര്‍ട്ടി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കും .വരുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വ്യക്തമായ ഭൂരിപക്ഷം നേടുമെന്നുമുള്ള സൂചനകളാണ് വിഎസിന്റെ പ്രസ്തവനകല്‍ൂടെ പുറത്തുവരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Post a Comment
0 Comments