Type Here to Get Search Results !

Bottom Ad

മൊഗ്രാൽ ദേശീയ വേദി ഫുട്ബോൾ പ്രതിഭകളെ അനുമോദിച്ചു.


മൊഗ്രാൽ: (www.evisionnews.in) സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻമാരായ കാസറഗോഡ് ജില്ലാ ടീമിന് വേണ്ടി കളിക്കളത്തിലിറങ്ങി മികച്ച പ്രകടനം കാഴ്ച വെച്ച മൊഗ്രാൽ സ്പോർട്സ് ക്ലബ്‌ അംഗങ്ങളായ അബ്ദുൽ രിഫായി, ജാബിർ വി.പി, സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജില്ലാ ടീമിന് വേണ്ടി ജഴ്സിയണിഞ്ഞ അബൂബക്കർ ദിൽഷാദ്.എം.എൽ എന്നിവരെ മൊഗ്രാൽ ദേശീയ വേദി ഉപഹാരം നൽകി അനുമോദിച്ചു.മൂന്ന് പ്രതിഭകളുടെ നേട്ടം മൊഗ്രാൽ ഗ്രാമത്തിന്റെ ഫുട്ബോൾ പ്രതാപം ഒന്നുകൂടി ഉയരാൻ കാരണമായതായി അനുമോദന യോഗം അഭിപ്രായപ്പെട്ടു. മൊഗ്രാൽ സ്പോർട്സ് ക്ലബ്‌ പ്രസിഡന്റ്‌: എം.എ .ഹമീദ് സ്പിക്‌ ഉദ്ഘാടനം ചെയ്തു.മൊഗ്രാൽ ദേശീയ വേദി പ്രസിഡന്റ്‌:ടി.കെ.അൻവർ അധ്യക്ഷത വഹിച്ചു. ദേശീയ കാർ റാലി ചാമ്പ്യൻ മൂസ ഷരീഫ് മുഖ്യാതിഥിയായിരുന്നു.മൊഗ്രാൽ സ്പോർട്സ് ക്ലബ്‌ വർക്കിംഗ്‌ പ്രസിഡന്റ്‌: കെ.സി.സലീം, എ.എം.സിദ്ദീഖ് റഹ്മാൻ, ഷക്കീൽ അബ്ദുള്ള, മുഹമ്മദ്‌ അബ്കോ, എൻ.എ.അബ്ദുൽ ഖാദർ, കെ.മുഹമ്മദ്‌ കുഞ്ഞി, ഹാരിസ് ബഗ്ദാദ് പ്രസംഗിച്ചു.ജന.സെക്രട്ടറി:കെ.പി.മുഹമ്മദ്‌ സ്വാഗതവും, ട്രഷറർ ബി.കെ.അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad