Type Here to Get Search Results !

Bottom Ad

കന്യാകുമാരി -ബാഗ്ലൂര്‍ ഐലന്റ് എക്‌സ്പ്രസ് പാളം തെറ്റി


ചെന്നൈ (www.evisionnews.in): കന്യാകുമാരി ബാഗ്ലൂര്‍ ഐലന്റ് എക്‌സ്പ്രസ് പാളം തെറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെ 4.15ന് സോമനായകന്‍പേട്ടക്കും പച്ചൂരിനുമിടയിലാണ് അപകടം. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ തിരുപ്പന്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. 

നാല് ബോഗികളാണ് പാളം തെറ്റിയത്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നാല് ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. ഈ വഴിയുള്ള പല ട്രെയിനുകളും വഴിതിരിച്ചുവിട്ടു. അപകടത്തില്‍ പെട്ട ട്രെയിനിലെ സുരക്ഷിതരായ യാത്രക്കാരെ ബംഗളൂരുവിലെത്തിക്കാന്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.


Keywords: Chennai-news-kanyakumari-hospital-railway
Tags

Post a Comment

0 Comments

Top Post Ad

Below Post Ad