Type Here to Get Search Results !

Bottom Ad

കാണാതായ ഭര്‍തൃമതിയും മകളും മുള്ളങ്കോട് സ്വദേശിക്കൊപ്പമെന്ന് സൂചന


ബോവിക്കാനം:(www.evisionnews.in)കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കാണാതായ യുവതിയും മകളും ബേഡകം പായത്തെ മുള്ളങ്കോട് സ്വദേശിക്കൊപ്പം രഹസ്യ കേന്ദ്രത്തിലുള്ളതായി പോലീസിന് വിവരം ലഭിച്ചു.നാട്ടുകാരും ഇതേ സൂചനകളാണ് നല്‍കുന്നത്. മുളിയാര്‍ പഞ്ചാത്തിലെ ബേപ്പ് കുണ്ടാപ്പ് ഹൗസിലെ കുഞ്ഞികൃഷ്ണന്‍ നായരുടെ ഭാര്യ ആതിര (27) മകള്‍ ദേവിക (7) എന്നിവരേയാണ് ഫെബ്രുവരി 12 മുതല്‍ കാണാതായത്. ഇതു സംബന്ധിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണത്തിനിടയിലാണ് യുവതി മുള്ളങ്കോട്ടെ രമേശനെന്ന യുവാവിനോടൊപ്പം കടന്നുവെന്നാണ് പോലീസിന് കിട്ടിയ വിവരം. ആതിര ബന്തടുക്ക മാണിമൂലയിലെ മൊട്ട സ്വദേശിനിയാണ്.ഭര്‍ത്താവ് ഗള്‍ഫുകാരനാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad