ഗുരുവായൂര്‍:(www.evisionnews.in) ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. അഞ്ച് പേരെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോളേജിലെ ഒന്നാം വര്‍ഷ ബി.എ (ഇക്‌ണോമിക്‌സ് ) വിദ്യാര്‍ത്ഥിനി അനുഷയാണ് മരിച്ചത്. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം.മരത്തിനടിയിലുണ്ടായിരുന്ന ഒരു വാഹനം പൂര്‍ണ്ണമായും തകര്‍ന്നു.
കാലിക്കറ്റ് വാഴ്‌സിറ്റി കലോത്സവത്തിനിടയിലാണ് ദാരുണ സംഭവം.വ്യഴാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റിലാണ് ക്യാമ്പസിലെ വന്‍മരം കടപുഴകി വീണത്. ഇന്നലെയാണ് കലോത്സവം തുടങ്ങിയത്.കലോത്സവം നിര്‍ത്തിവെച്ചു പത്തേകാല്‍ മണിയോടെയാണ് അപകടം ഉണ്ടായത്.

Post a Comment
0 Comments