കാസര്‍കോഡ്: (www.evisionnews.in)യുഡിഎഫ് സര്‍ക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെ പ്രതിഷേധിക്കുക, നിയമനങ്ങള്‍ മരവിപ്പിക്കു സര്‍ക്കാര്‍ നയം തിരുത്തുക, സ്മാര്‍ട്‌സിറ്റി ഉള്‍പ്പടെയുള്ള വികസന പദ്ധതികള്‍ യഥാത്ഥ്യമാക്കുക എീ മുദ്രാവാക്യങ്ങളുയര്‍ത്തി ഡിവൈഎഫ്‌ഐ കളക്‌ട്രേറ്റിലെക്ക് വ്യാഴാഴ്ച യുവജന മാര്‍ച്ച് സംഘടിപ്പിച്ചു.
മാര്‍ച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എന്‍ ഷംസീര്‍ ഉല്‍ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് അദ്ധ്യക്ഷനായി. സിജെ സജിത്ത് എസ്എഫ്‌ഐ ജില്ലാ സെക്രട്ട'റി ബി വൈശാഖ് എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ സ്വാഗതം പറഞ്ഞു.

Post a Comment
0 Comments