കാസര്‍കോട് :(www.evisionnews.in)കെഎസ്ടിപി റോഡ് കരാര്‍ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ടിലെ സൈറ്റ് എന്‍ജിനിയര്‍ ഒ വി സജിയെ ഒരു സംഘമാളുകള്‍ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ഒരു മണിക്കൂര്‍ പണിമുടക്കി.
കഴിഞ്ഞ 20ന് വൈകിട്ട് ചളിയങ്കോട് രണ്ട് സ്വകാര്യ വാഹനങ്ങള്‍ അപകടത്തില്‍പെട്ടു. ഇതുസംബന്ധിച്ചുള്ള തര്‍ക്കം നടക്കുന്നതിനിടെയാണ് സജിയെ ഒരുവിഭാഗമാളുകള്‍ കൈയേറ്റം ചെയ്തത്. പരാതിയുമായി കാസര്‍കോട് പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ പരാതി സ്വീകരിക്കാനോ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനോ പൊലീസ് തയ്യാറായില്ല. റോഡ് പ്രവൃത്തിക്കിടെ പലപ്പോഴായി ജീവനക്കാര്‍ക്ക് മര്‍ദനമേറ്റിരുന്നു. ഇതിലൊന്നും പൊലീസ് നടപടി സ്വീകരിച്ചില്ല. തൊഴിലെടുക്കുന്നതിന് മതിയായ പൊലീസ് സംരക്ഷണം ലഭ്യമാക്കണം. ഇതിനായി കെഎസ്ടിപി അധികൃതര്‍ മുന്‍കൈയെടുക്കണമെന്നും പണിമുടക്കിയ ജീവനക്കാര്‍ ആവശ്യപ്പെട്ടു.

Post a Comment
0 Comments