Type Here to Get Search Results !

Bottom Ad

വിതരണം ചെയ്തത് 6500 ഭൂരേഖകള്‍

കാസര്‍കോട്:(www.evisionnews.in)ജില്ലയില്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഭൂവിതരണ മേളയില്‍ വിതരണം ചെയ്തത് 6500പേര്‍ക്കുള്ള ഭൂരേഖകള്‍. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം 5873 പട്ടയങ്ങളും മറ്റു വിവിധ പദ്ധതികളില്‍പ്പെടുത്തി 627 പട്ടയങ്ങളുമാണ് അനുവദിച്ചത്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ലഭിച്ച 17905 അപേക്ഷകളില്‍ നിന്ന് 10271 പേര്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്തിരുന്നു. രണ്ടാം ഘട്ടത്തില്‍ ലഭിച്ച 16982 അപേക്ഷകളില്‍ അര്‍ഹരായ 5873 പേര്‍ക്കാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്. ഹോസ്ദുര്‍ഗ് താലൂക്കില്‍ 1082, കാസര്‍കോട് 3040, മഞ്ചേശ്വരം 1558, വെള്ളരിക്കുണ്ട് 193 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഗുരുതര രോഗം ബാധിച്ച 66 പേര്‍ക്കും 118 വികലാംഗര്‍ക്കും 957 വിധവകള്‍ക്കും 369 എസ്.സി വിഭാഗക്കാര്‍ക്കും 105 എസ്.ടി വിഭാഗക്കാര്‍ക്കും, 4258 പൊതു വിഭാഗങ്ങള്‍ക്കുമാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ജില്ലയില്‍ നിന്ന് പട്ടയം ലഭിച്ചത്. കേരള ലാന്റ് അസ്സൈന്‍മെന്റ് റൂള്‍ പ്രകാരം 499 പേര്‍ക്കും 33 മുനിസിപ്പല്‍ പട്ടയങ്ങളും 25 മിച്ചഭൂമി പട്ടയങ്ങളും 60 ലാന്റ് ട്രിബ്യൂണല്‍ പട്ടയങ്ങളും 10 ദേവസ്വം പട്ടയങ്ങളും വിതരണം ചെയ്തിട്ടുണ്ട്. 

വെള്ളരിക്കുണ്ട് താലൂക്കിലെ മാലോത്ത് വില്ലേജില്‍പ്പെട്ട മിച്ചഭൂമിയില്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്ന 25 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിച്ചിട്ടുണ്ട്. പട്ടയങ്ങള്‍ പ്രിന്റ് ചെയ്യേണ്ട കാലതാമസംമൂലം ഭൂമി പതിച്ചുകൊണ്ടുള്ള ഉത്തരവാണ് വിതരണം ചെയ്തത്. രണ്ടാഴ്ചക്കകം വില്ലേജ് ഓഫീസ് മുഖാന്തരം പട്ടയങ്ങള്‍ വിതരണം ചെയ്ത് ഉപഭോക്താക്കള്‍ക്കുള്ള ഭൂമി കാണിച്ച് നല്‍കും. മലയോര മേഖലയില്‍ മിച്ചഭൂമിയില്‍ വര്‍ഷങ്ങളായി താമസിച്ച് വരുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിനായി ഒരു സര്‍വ്വേ ടീം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. അര്‍ഹരായ മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad