ഉഡുപ്പി (www.evisionnews.in): കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ക്ഷേത്ര ജീവനക്കാരനെ കൊല്ലൂര്‍ പോലീസ് അറസ്റ്റ്‌ചെയ്തു. ക്ഷേത്ര കൗണ്ടറില്‍ ജീവനക്കാരനായ മടിവാളയാണ് അറസ്റ്റിലായത്. 20ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് മടിവാള തട്ടിയെടുത്തത്. മോഷണത്തിന് പിന്നില്‍ ക്ഷേത്രത്തിലെ ചിലരുടെ പിന്തുണയുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
2012മുതല്‍ ശിവാരാമ ക്ഷേത്രജീവനക്കാരനാണ്. എന്നാല്‍ സ്വര്‍ണാഭരണങ്ങളും കോടികളുമടങ്ങുന്ന പണപ്പെട്ടിയുടെ താക്കോല്‍ ഇയാളില്‍ എങ്ങനെ എത്തിയെന്ന് പോലീസിനെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നുണ്ട്. ഇയാള്‍ താക്കോല്‍ കൈമാറാതെ അവധിയില്‍ പ്രവേശിച്ചതോടെയാണ് കവര്‍ച്ചയുടെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്.
അതിനിടെ ശിവരാമ ചികിത്സയിലാണെന്നും പ്രചാരണമുണ്ടായി. ഇയാള്‍ക്ക് വേണ്ടി ക്ഷേത്രം അധികൃതര്‍ അന്വേഷണം തുടരുന്നതിനിടയില്‍ ഭാര്യ നാല് ലക്ഷം രൂപയും താക്കോലും ഓഫീസിലെത്തിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പോലീസ് അന്വേഷണം ശക്തമാക്കുകയും തിങ്കളാഴ്ച കൊല്ലൂര്‍ പോലീസ് ശിവരാമയെ നാടകീയമായി കുടുക്കുകയുമായിരുന്നു. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ബൈന്തൂര്‍ എംഎല്‍എ ഗോപാല്‍ ഭണ്ഡാരി ആവശ്യപ്പെട്ടു.

Post a Comment
0 Comments