Type Here to Get Search Results !

Bottom Ad

പി ജയരാജിനെതിരെ തെളിവെന്തുണ്ടെന്ന് കോടതി

evisionnews

കണ്ണൂര്‍:(www.evisionnews.in)കതിരൂര്‍ മനോജ് വധകേസില്‍ പി ജയരാജന്റെ കസ്റ്റഡി അപേക്ഷയിലുള്ള വാദത്തിനിടയില്‍ സിബിഐക്ക് തലശ്ശേരി ജില്ലസെഷന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം. എന്ത് തെളിവാണ് കുറ്റാരോപിതനെതിരെയുള്ളതെന്ന് കോടതി ചോദിച്ചു. കോടതിമുമ്പാകെ ഒരു തെളിവും ഇതുവരെ ഹാജരാക്കിയിട്ടില്ല. പ്രതിചേര്‍ത്തുള്ള റിപ്പോര്‍ട്ട് മാത്രമാണ് കോടതിമുമ്പാകെയുള്ളത്. ഗൂഢാലോചനകുറ്റം ചുമത്തപ്പെട്ട ഒരാളില്‍ നിന്ന് എന്ത് തെളിവാണ് ശേഖരിക്കേണ്ടതെന്നും ആശുപത്രിയില്‍ ചോദ്യംചെയ്തുകൂടേയെന്നും വാദത്തിനിടെ കോടതി ചോദിച്ചു.അതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജില്ലസെഷന്‍സ് ജഡ്ജി വി ജി അനില്‍കുമാര്‍ 29ലേക്ക് മാറ്റി.
1999 മുതല്‍ പി ജയരാജന്‍ ചികിത്സയിലാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കെ വിശ്വന്‍ ബോധിപ്പിച്ചു. ചോദ്യംചെയ്യലിനെ ഒരു വിധത്തിലും ഭയപ്പെടുന്നില്ല. നേരത്തെ ആറ്മണിക്കൂര്‍ തിരുവനന്തപുരത്ത് ചോദ്യംചെയ്തതാണ്. മെഡിക്കല്‍ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ച് വിദഗ്ധചികിത്സക്ക് ശ്രീചിത്ര ഹോസ്പിറ്റലിലേക്ക് പി ജയരാജനെ മാറ്റുകയാണ്. ചികിത്സയിലുള്ള ഒരാളെ ആശുപത്രിയിലും ചോദ്യംചെയ്യാവുന്നതാണെന്നും അഡ്വ കെ വിശ്വന്‍ വാദിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad