കാസര്‍കോട്:(www.evisionnews.in)തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കാസര്‍കോട് സ്വദേശിയുടേതാണെന്നു സംശയിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. സെപ്തംബറില്‍ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയുടെ സഹായിയുടെ 10 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തിലും ഇരുസ്ഥലങ്ങളിലും കവര്‍ച്ച നടത്തിയത് ഒരേ ആളാണെന്ന സംശയത്തിനെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.
ചിത്രങ്ങളില്‍ കാണുന്ന ആളെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ കാസര്‍കോട് ജില്ലയില്‍ നിന്നു സമാനരീതിയില്‍ 35 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന സംഭവങ്ങള്‍ക്കു തുമ്പുണ്ടാകാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പൊലീസ്.നുള്ളിപ്പാടിയില്‍ കവര്‍ച്ച നടത്തിയ ആളുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
Post a Comment
0 Comments