Type Here to Get Search Results !

Bottom Ad

ജില്ലാ കളക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി

evisionnews

കാസര്‍കോട്:(www.evisionnews.in)സ്ഥലം മാറിപ്പോകുന്ന ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീറിന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി. കാസര്‍കോട് ഉദയഗിരി സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ നടന്ന ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം. അച്ചുതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം. എച്ച്.ദിനേശ്, ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കുഞ്ഞമ്പു നായര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചുമാരായ കെ ശിവദാസന്‍, കെ ഗണേഷ്. എന്നിവര്‍ സംസാരിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഉപഹാരം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളും, കായികതാരങ്ങളും ചേര്‍ന്ന് കളക്ടര്‍ക്ക് നല്‍കി. ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത കായികതാരങ്ങള്‍ക്കുള്ള ഉപഹാരം കളക്ടര്‍ വിതരണം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ടി.പ്രഭാകരന്‍ സ്വാഗതവും പള്ളം നാരായണന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad