Type Here to Get Search Results !

Bottom Ad

ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി


കുമ്പള:(www.evisionnews.in) പ്രാദേശിക കടലോര ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തില്‍ ലഹരി ബോധവല്‍ക്കരണവും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെക്കുറിച്ചുള്ള ക്ലാസ്സും സംഘടപ്പിച്ചു. കുമ്പള കോയിപ്പാടി കടപ്പുറത്ത് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ പുണ്ഡരീകാക്ഷ ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ.എം മുഹമ്മദ് കുഞ്ഞു അധ്യക്ഷത വഹിച്ചു. വനിത സെല്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പി.വി നിര്‍മ്മല, റിട്ടയേര്‍ഡ് അസിസ്റ്റന്റ് എജുക്കേഷന്‍ ഓഫീസര്‍ കെ.വി വര്‍ഗ്ഗീസ്, കുമ്പള പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. ബാബു എ തോമസ് സ്വാഗതവും എം.ഖാത്തീം നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad