Type Here to Get Search Results !

Bottom Ad

പിസി ജോര്‍ജിനെ സെക്യുലര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ടി എസ് ജോണ്‍

കൊച്ചി:(www.evisionnews.in) പിസി ജോര്‍ജിനെ കേരള കോണ്‍ഗ്രസ് സെക്യുലറില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി നേതാവ് ടിഎസ് ജോണ്‍. പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായ പിസി ജോര്‍ജിന്റെ പ്രസ്താവനകളെ തുടര്‍ന്നാണ് നടപടിയെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ടിഎസ് ജോണ്‍ വ്യക്തമാക്കി. ഇടതുപക്ഷവുമായി സഹകരിക്കാന്‍ കേരളാ കോണ്‍ഗ്രസ് സെക്കുലറിന് താല്‍പര്യമില്ല. എന്നിട്ടും പിസി ജോര്‍ജ് സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയെന്ന് ടിഎസ് ജോണ്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയ പിസി ജോര്‍ജ് സെക്യുലര്‍ പാര്‍ട്ടിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ബാര്‍ കോഴക്കേസില്‍ കെഎം മാണിയുമായും യുഡിഎഫുമായും ഉള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്ന്ന് ചീഫ് വിപ്പ് സ്ഥാനവും എംഎല്എ സ്ഥാനവും പിസി ജോര്‍ജ് രാജിവെച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad