മംഗളൂരു: (www.evisionnews.in)ആശുപത്രിയില്‍ നിന്നും മടങ്ങുകയായിരുന്ന മുസ്ലിം വൃദ്ധദമ്പതികളെ സംഘപരവാറുകാര്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. വര്‍ഗ്ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന ബണ്ട്‌വാള്‍ താലൂക്കിലെ കല്ലെടുക്കയില്‍ തിങ്കളാഴ്ചരാത്രിയാണ് സംഭവം. കാവിപ്പടയുടെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട അഹമ്മദ് അലി(80)സ ഭാര്യ മറിയമ്മ(75) എന്നിവര്‍ സാരമായ പരിക്കുകളോടെ മംഗളൂരു സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.അക്രമം തടയാന്‍ ശ്രമിച്ച മകന്‍ അബ്ദുല്‍ റസ്സാഖിനും പരിക്കേറ്റു.
വൃദ്ധ ദമ്പതികള്‍ നിര്‍ധനരും വിവധ രോഗങ്ങള്‍ അലട്ടുന്നവരുമാണ്.അഹമ്മദ് അലി ഹൃദ്രോഗിയുമാണ്. വൈദ്യപരിശോധനക്കാണ് ആശുപത്രിയില്‍ പോയത്. ആശുപത്രിയില്‍ നിന്നും തിരിച്ച് വരുമ്പോഴാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കുലീപ്പണിക്കാരനായ മുത്തമകനാണ് കുടുംബം പോറ്റുന്നത്.ആശുപത്രിയില്‍ കഴിയുന്ന ദമ്പതികളെ ദക്ഷിണ കന്നട മുസ്ലിം ഐക്യസംഘം നേതാക്കള്‍ സന്ദര്‍ശിച്ചു.

Post a Comment
0 Comments