കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട്ട് കിഴക്കുകരയില്‍ സി.ഐ.ടി.യു -ബി.എം.എസ്. സംഘര്‍ഷം. തക്കസമയത്ത് പോലീസ് ഇടപെട്ടതിനാല്‍ സംഘര്‍ഷത്തിന് അയവുവന്നു. ലോഡിറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. ബുധനാഴ്ച രാവിലെ മെറ്റല്‍ സാധനങ്ങളുമായി ലോറിയെത്തിയപ്പോള്‍ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ലോഡിറക്കാന്‍ ശ്രമം നടത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വിവരമ റിഞ്ഞെത്തിയ ബി.എം.എസ് പ്രവര്‍ത്തകര്‍ സി.ഐ.ടി.യു പ്രവര്‍ത്തകരെ തടഞ്ഞതോടെ ഇരുവിഭാഗവും വാക്കുതര്‍ക്കത്തിലെത്തുകയായിരുന്നു.
നഗരത്തിലെ ചരക്കിറക്കിന് ഓരോ യൂണിയനുകള്‍ക്ക് പ്രത്യേകം തൊഴില്‍ മേഖലകള്‍ തിരിച്ചുനല്‍കിയിരുന്നു. ഇത് ലംഘിച്ചതാണ് തര്‍ക്കങ്ങള്‍ക്ക് കാരണമായത്. അവരവര്‍ക്ക് അനുവദിച്ച മേഖലയില്‍ മറ്റുള്ളവര്‍ കടന്നുചെന്ന് ജോലിചെയ്യരുതെന്ന നിര്‍ദ്ദേശം പൊലീസും നല്‍കിയതോടെ സംഘര്‍ഷത്തിന് അയവുവരികയായിരുന്നു.
Keywords; Kasaragod-news-knd-citu-bms-conflict-town

Post a Comment
0 Comments