തിരുവനതപുരം(www.evisionnews.in) മലയാളത്തിന്റെ മഹാകവിക്കു ജന്മനാട് വിടചൊല്ലി. തൈക്കാട് ശാന്തികവാടത്തിൽ പൂർണ ഔദ്യോഗിക
ബഹുമതികളോടെയായിരുന്നു ഒ.എൻ.വി.കുറുപ്പിന്റെ സംസ്കാരം. അദ്ദേഹത്തിന്റെ വസതിയായ വഴുതക്കാട് ഇന്ദീവരത്തിൽനിന്ന് രാവിലെ 9.30നു തുടങ്ങിയ വിലാപയാത്ര പത്തു മണിയോടെ ശാന്തികവാടത്തിലെത്തി.
മഹാകവിയോടുള്ള ആദരസൂചകമായി ഒരുപറ്റം കലാകാരന്‍മാരുടെ ഗാനാര്‍ച്ചനയും അരങ്ങേറി. ഒ.എന്‍.വിയുടെ ശിഷ്യരായ 84 കലാകാരന്‍മാരാണ്
ഗാനാര്‍ച്ചനയിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും രാഷ്ട്രീയനേതാക്കളും കലാ-സാസംകാരിക മേഖലയിലെ പ്രമുഖരും ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു
key wods;kerala-onv-kurup-funeral-malayalam-news

Post a Comment
0 Comments