
കാഞ്ഞങ്ങാട്:(www.evisionnews.in) ചി ത്താരി കടപ്പുറത്ത് സംഘർഷം അക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു മുക്കൂട് സി.പി.എം പ്രവര്‍ത്തകര്‍ക്രായ
ചിത്താരി മുക്കൂടിലെ ബാലകൃഷ്ണന്റെ മകനും ഓട്ടോ ഡ്രൈവറുമായ സുജിത്ത് (23), സുകുമാരന്റെ മകനും വെല്‍ഡിംഗ് തൊഴിലാളിയുമായ സുനില്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞാറാഴ്ച രാത്രി ചിത്താരി പൊയ്യക്കരയിലെ ബന്ധുവീട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന ഇവര്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ തടഞ്ഞു നിര്‍ത്തിയാണത്രെ അക്രമം. മോട്ടോര്‍ സൈക്കിളും തകര്‍ത്തിട്ടുണ്ട്. ബി.ജെ.പി പ്രവര്‍ത്തകരായ അമ്പതോളം പേര്‍ ചേര്‍ന്നാണത്രെ അക്രമിച്ചത്. നേരത്തെ പൊയ്യക്കരയില്‍ സി പി എം- ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി ഏതാനും പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയാണത്രെ അക്രമം
key words; kgd-cpm-bjp-clash
Post a Comment
0 Comments